Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Camp

Malappuram

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പ്

പാ​ങ്ങ്: കു​റു​വ ഗ്ര​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ങ്ങ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും മ​ല​പ്പു​റം ജി​ല്ലാ മൊ​ബൈ​ൽ ഇ​മ്മി​ഗ്ര​ന്‍റ്സ് സ്ക്രീ​നിം​ഗ് ടീം ​മി​സ്റ്റ് നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പൊ​തു​വാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന, മ​ന്ത്, മ​ല​ന്പ​നി, കു​ഷ്ഠ​രോ​ഗം തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ഡോ. സി.​എം. അ​ക്ഷ​യ് കൃ​ഷ്ണ​ൻ (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ), ടി.​എ​സ്. അ​രു​ണ്‍ (ജെഎ​ച്ച്ഐ മി​സ്റ്റ്), ഇ. ​ഷി​ബി​ൻ (ജെഎ​ച്ച്ഐ മി​സ്റ്റ്), കെ.​കെ. ആ​ഫി​യ (ജെഎ​ച്ച്ഐ പാ​ങ്ങ് ഹെ​ൽ​ത്ത് സെ​ന്‍റ​ർ), ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

District News

സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി

അ​ഞ്ച​ല്‍ : എ​മ്പ​യ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്ബ് ഭാ​ര​ത് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍, നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കു​റ​വ​ന്തേ​രി കു​മാ​ര​നാ​ശാ​ന്‍ സ്മാ​ര​ക ലൈ​ബ്ര​റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ല​യ​ൺ​സ് ക്ല​ബ്‌ പ്ര​സി​ഡന്‍റ് ബി. ​ഷാ​ജ​ഹാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ല​യ​ൺ ഡി​സ്ട്രി​ക്റ്റ് വി​ഷ​ൻ സെ​ക്ര​ട്ട​റി എ​ല്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ന​ന്ദ്, ല​യ​ണ്‍​സ് ക്ല​ബ് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.പി.പു​ഷ്പ​ല​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ പൊ​യ്ക​വി​ള, ഗീ​താഅ​നി​ല്‍, ല​യ​ണ്‍​സ് ക്ല​ബ്‌ സെ​ക്ര​ട്ട​റി പി.​എം. പ്ര​സാ​ദ്, ട്ര​ഷ​റ​ര്‍ ജോ​ബി​ന്‍ ഡി.സാ​മു​വേ​ല്‍, രാ​ജ​ശേ​ഖ​ര​ന്‍ പി​ള്ള, എ. ​സൈ​ഫു​ദീ​ന്‍, അ​ഡ്വ. ജോ​ൺ മ​ത്താ​യി, അ​ഡ്വ. എ​സ്.പി.ആ​രോ​മ​ൽ, ഡോ.ജ​യ​കൃ​ഷ്ണ​ൻ, ഡാ​നി​യേ​ൽ ക​ന​ക​ക്കു​ന്ന് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​ആ​ന​ന്ദ് എ​സ്. പി​ള്ള​, ഡോ. ​മ​ധു​ എന്നിവർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

District News

ചെമ്പ്ര ഊ​രി​ൽ മെ​ഡി​ക്ക​ൽ ക്യാമ്പ്

എ​ട​ക്ക​ര: പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ന്പ്ര ഉൗ​രി​ൽ മെ​ഡി​ക്ക​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷ​റ​ഫു​ന്നീ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം അ​നി​ൽ​കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​പി. ജു​മാ​ൻ, ഡോ. ​ഹ​സീ​ന എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു അ​ശോ​ക​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​പി. സാ​ദി​ഖ​ലി, മെം​ബ​ർ​മാ​രാ​യ സ​മീ​ർ ബാ​ബു, മോ​ൾ​സി പ്ര​സാ​ദ്, ശാ​ന്ത, ആ​ശ. ജെഎച്ച്ഐ പ​വി​ത്ര​ൻ, ജെ​പി​എ​ച്ച്എ​ൻ കൃ​ഷ്ണ​പ്രി​യ, ന​ഴ്സ് റി​യ ഏ​ബ്ര​ഹാം, ഫാ​ർ​മ​സി​സ്റ്റ് കാ​ർ​ത്തി​ക, ഉൗ​ര് ആ​ശ വ​ർ​ക്ക​ർ മേ​ന​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും സെ​മി​നാ​റും

പെ​രു​മ്പാ​വൂ​ർ: അ​പ്പോ​ളോ അ​ഡ്‌​ല​ക്സ് ആ​ശു​പ​ത്രി, ല​യ​ൺ​സ് ക്ല​ബ് ഒ​ക്ക​ൽ പെ​രി​യാ​ർ, വ​ല്ലം സെ​ന്‍റ് തെ​രേ​സാ​സ് ഫൊ​റോ​ന ച​ർ​ച്ച് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി വ​ല്ലം കോ​ൺ​ഫ​റ​ൻ​സ്, ക്യാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഡി​വൈ​ൻ ഓ​ഡി​യോ​ള​ജി ക്ലി​നി​ക് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഗാ​മെ​ഡി​ക്ക​ൽ ക്യാ​മ്പും സെ​മി​നാ​റും വ​ല്ലം ഫെ​റോ​ന പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം വ​ല്ലം ഫെ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മൂ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പെ​രു​മ്പാ​വൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി​നി​ൽ ബാ​ബു, വി​ഷ്ണു മു​ര​ളി, ഡോ. ​ജോ​സ​ഫ് തോ​ട്ട​പ്പി​ള്ളി, നി​ര​ഞ്ജ​ന മോ​ഹ​ൻ, ഡോ. ​എ​ൻ. നി​ഷാ​ജ്, കെ.​എ​സ്. സു​മേ​ഷ്, ഡാ​ർ​വി​ൻ തോ​മ​സ്, സാ​ന്ദ്ര മ​രി​യ ജോ​സ്, ഇ​മ്മാ​നു​വ​ൽ. കെ. ​ജെ, ഷൈ​ൻ തോ​മ​സ്, ബോ​ബി​ൻ പാ​പ്പ​ച്ച​ൻ, വ​ർ​ഗീ​സ് ചെ​ട്ടി​യ​കു​ടി, ര​ഞ്ജി പെ​ട്ട​യി​ൽ, ഷി​ജു തോ​പ്പി​ലാ​ൻ, സി.​പി. യോ​ഹ​ന്നാ​ൻ, പോ​ൾ വെ​ട്ടി​ക്ക​നാ​കു​ടി, ഡോ. ​വി​നു വ​ർ​ഗീ​സ്, സാ​ബു ചു​ള്ളി, ബേ​ബി കി​ണാം​ചേ​രി, കെ.​ഡി. ജോ​ർ​ജ്, ജോ​ഷി​ബ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

റി​ഫാ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫാ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് റി​ഫാ ഐ​എം​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. 

100-ഓ​ളം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് കെപിഎ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെപിഎ ര​ക്ഷാ​ധി​കാ​രി​യും ലോ​ക കേ​ര​ള സ​ഭ മു​ൻ അം​ഗ​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ബി​ജു മ​ല​യി​ൽ  മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

 

NRI

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മ​നാ​മ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്ര​ദ്ധേ​യ​മാ​യി.

140-ൽ ​പ​രം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ ഡോ​ക്‌​ട​ർ നൗ​ഫ​ൽ നാ​സ​റു​ദ്ദീ​ൻ കാ​ർ​ഡി​യാ​ക് & ലൈ​ഫ് സ്റ്റൈ​ൽ രോ​ഗ​സം​ബ​ന്ധ​മാ​യി സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ഉ​ണ്ടാ​യി.

 

NRI

കേ​ളി കു​ടും​ബ​വേ​ദി സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഷു​മേ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ - സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യ "പി​ങ്ക് മാ​സം' ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്ത​നാ​ർ​ബു​ദ​ത്തി​ന്‍റെ തു​ട​ക്ക​ഘ​ട്ട​ത്തി​ൽ ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​നും ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം വ​ള​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഡോ. ​ആ​യി​ഷ ത​രി​ഖ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

വൈ​കി​യു​ള്ള പ്ര​സ​വം, മു​ല​യൂ​ട്ട​ൽ ഒ​ഴി​വാ​ക്ക​ൽ, ഹോ​ർ​മോ​ൺ മ​രു​ന്നു​ക​ളു​ടെ ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗം, പാ​ര​മ്പ​ര്യം എ​ന്നി​വ രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി​ക​ളി​ൽ വ്യാ​യാ​മ​മി​ല്ലാ​യ്മ, അ​മി​ത​മാ​യ ഫാ​സ്റ്റ് ഫു​ഡ് ഉ​പ​യോ​ഗം, ഉ​റ​ക്ക​ക്കു​റ​വ്, മാ​ന​സി​ക സ​മ്മ​ർ​ദം എ​ന്നി​വ​യും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു. നി​ര​വ​ധി വ​നി​ത​ക​ൾ ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഡോ​ക്ട​ർ​മാ​രാ​യ മ​രി​യ മെ​ക്ല​ൻ‌, സൈ​മ ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി​രു​ന്നു. കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​.എ​സ്. സ​ജീ​ന, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഗീ​ത ജ​യ​രാ​ജ്, സി​ജി​ൻ കൂ​വ​ള്ളൂ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ, വി​ജി​ല ബി​ജു, ജി.​പി. വി​ദ്യ, വി​.കെ. ഷ​ഹീ​ബ, സ​ന്ധ്യ രാ​ജ്, അ​ൽ അ​ബീ​ർ മാ​ർ​ക്ക്കിം​ഗ് സൂപ്ര​വൈ​സ​ർ ജോ​ബി ജോ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up